mgokuldas

മരണക്കിണറിൽ നിന്ന് മടങ്ങിയവർ // എം..ഗോകുൽദാസ്

Category: /Create My Own/
(12 views)
Like
1


കവിത
മരണക്കിണറിൽ നിന്ന് മടങ്ങിയവർ

ഇളം ചൂടുള്ള കടല കൊറിച്ചുകൊണ്ട്
തണൽപടർന്ന പുഴക്കരയിലൂടെ
തടംകെട്ടിയ വയൽക്കരയിലൂടെ
വഴിയറിയാതെ ഞങ്ങൾ നടന്നു.
കൊഴിഞ്ഞുപോയ ഇന്നലെകളും,
കൊഴിഞ്ഞുപോയ സ്വപ്നങ്ങളും,
ഭൂമി നെഞ്ചേറ്റുന്ന വേവുകളും,
അതിരുകളില്ലാത്ത നോവുകളും,
ജീവിതത്തിന്റെ വർത്തമാനവും
ഓർത്തോർത്തു ഞങ്ങൾ നടന്നു.
ഉത്സവപ്പറമ്പിലെ ബഹളം അടുത്തുവന്നു.
സ്വപ്നങ്ങളുടെ ഭ്രമണവും
സ്പന്ദിക്കുന്ന വെളിച്ചവും
ഞങ്ങളെ ഭ്രമിപ്പിച്ചു.
കണ്ണിൽ വർണ്ണക്കാഴ്ചകളുടെ
ഒരു പ്രളയമായിരുന്നു
നിശ്ചലമായ ആന, മയിൽ, ഒട്ടകം,
ചാവികൊടുത്താൽ തിരിയുന്ന തത്ത;
വർണ്ണക്കൂടാരം തീർത്ത കുപ്പിവളകളും,
വർണ്ണപ്പൊട്ടുകളും,
ചാന്തും കണ്മഷിയും,
ഒയലിച്ച മുട്ടായിയും...
ഉത്സവപ്പറമ്പിലെ ആകാശക്കപ്പൽ,
മക്ക, മദീന, സിംഗപ്പൂർ—
പിന്നെ കുലുക്കിക്കുത്തും,
ഒന്ന് വെച്ചാൽ രണ്ടുകിട്ടുന്ന ചതുരക്കളവും.
ഒടുവിൽ,
മരണക്കിണറും കണ്ട് ഞങ്ങൾ മടങ്ങി.
ആനയിടഞ്ഞതോടെ
ആർപ്പുവിളിയോടെ
എല്ലാവരും നെട്ടോട്ടമായി.
എത്രപേർ
മരണക്കിണറിൽ വീണെന്നറിഞ്ഞില്ല;
എത്രപേർ
കാറ്റിൽ പറന്നുപോയെന്നുമറിയില്ല.
ഇനി
എനിക്ക് ഞാനും,
നിനക്ക് നീയും—
കേവലം
ഒരു കാഴ്ചവസ്തുക്കൾ മാത്രം!
ജീവിതം
അത്രയേയുള്ളൂ.


Favorite Favorite  Comment Comment  Share Share

Close

Copy Link and Share



Report an item by sharing it with support.
© individual authors and creators. Create, Share and Profit at etastic.com.

Add a Comment

Enter your comment and submit

© Copyright etastic and individual authors. All Rights Reserved.

Edit Comment

Edit your comment and submit

© Copyright etastic and individual authors. All Rights Reserved.